FILTERS:
SORT BY:
Clear All
നിങ്ങൾ ഒരാളെ കണ്ടുമുട്ടുമ്പോൾ, നിങ്ങളുടെ ഏറ്റവും മനോഹരമായ വശം മാത്രമേ അവരെ സ്പർശിക്കാവൂ.
ധാരാളിത്തമാർന്ന ഒരു ജീവിതം നല്ലൊരു ജീവിതമല്ല. നിങ്ങൾ ശേഖരിച്ചുകൂട്ടുന്നതെന്തും നിങ്ങളുടെ ആന്തരിക ക്ഷേമം മെച്ചപ്പെടുത്തുന്നതാകണം, അല്ലാതെ നിങ്ങളെ ജീവിതത്തിൽ തളച്ചിടുന്നതാകരുത്.
ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലൂടെ നൃത്തം ചെയ്യാൻ കഴിയുമ്പോൾ മാത്രമേ നിങ്ങൾക്ക് ഒരു പ്രസരിപ്പുള്ള ജീവിതം നയിക്കാൻ സാധിക്കൂ.
ഏറ്റവും വലിയ വിസ്മയമാണ് മനസ്സ്. പക്ഷേ ഒരുപാട് ആളുകൾക്ക് അത് ദുരിതം ഉല്പാദിപ്പിക്കുന്ന ഒരു യന്ത്രമായി മാറിയിരിക്കുന്നു.
നിങ്ങൾ ഒരു ബുദ്ധിയുള്ള മനുഷ്യനാണെങ്കിൽ, ഓരോ ചുവടുവെപ്പിലും നിങ്ങൾ വിസ്മയം കൊള്ളും. ഒരു വിഡ്ഢിക്ക് മാത്രമേ എല്ലാ കാര്യങ്ങളിലും പൂർണ്ണ നിശ്ചയമുണ്ടാകൂ.
വിജയം എന്നത് എന്തിന്റെയെങ്കിലും അളവല്ല. അത് ഒരു ഗുണമാണ്. നിങ്ങൾ ആ ഗുണത്തോടൊപ്പം ജീവിക്കുന്നു.
നിങ്ങളുടെ ഇപ്പോഴുള്ള പരിമിതികളെ നിങ്ങൾ തിരിച്ചറിഞ്ഞാൽ, അതിനെ മറികടക്കാനുള്ള സ്വാഭാവികമായ ഒരു ആഗ്രഹം നിങ്ങൾക്കുണ്ടാകും - നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യമാണത്.
Water is life-making material. Saving water resources is Saving Life.
Causing suffering to yourself is like causing suffering to a helpless child. You cannot fight or run from yourself – you are completely defenseless.
നിങ്ങൾ ജീവിതത്തിൽ എന്തുതന്നെ ചെയ്യുകയാണെങ്കിലും, അത് നിങ്ങൾ തന്നെ ഏതെങ്കിലും വിധത്തിൽ തിരഞ്ഞെടുത്തതാണ്. അത് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നതുപോലെ ചെയ്യുക - അത് നിങ്ങളുടെ ധ്യാനമായി മാറും.
ബന്ധങ്ങൾ എന്നാൽ പൊരുത്തമോ സൗഹൃദമോ പരസ്പരം സന്തോഷം തേടലോ അല്ല. വലിയൊരു സാധ്യതയിലേക്ക് വഴിതുറക്കുന്ന ഒരു ഐക്യം സൃഷ്ടിക്കാനുള്ള അവസരമാണത്.
കാട്ടിൽ സമയം ചെലവഴിക്കുമ്പോൾ, നിങ്ങൾ മറ്റൊരു ജീവൻ മാത്രമാണെന്ന് തിരിച്ചറിയുന്നു. സ്വന്തം ജീവനെയെന്ന പോലെ ചുറ്റുമുള്ള ജീവനെ അനുഭവിച്ചറിയുക എന്നത് വലിയ ഒരു ആത്മീയചുവടുവെപ്പാണ്.